Tuesday, 31 March 2020



നമ്മള്‍ കീഴടക്കുംതോറും ഉയരങ്ങള്‍
നിരപ്പുകളാവുകയും  
ഉയരങ്ങള്‍  ഉയരങ്ങളിക്കുയരുകയും
ചെയ്തു കൊണ്ടേ ഇരിക്കും



വെളിപാടുകള്‍



ജീവിതത്തിലെ ഏറ്റവും വലിയ
മായാജാലം മറവിയാണ് 

നമ്മള്‍ അറിഞ്ഞനുഭവിച്ചവ
ചിരിച്ചു നുണഞ്ഞവ
പറഞ്ഞു കേട്ടവ
അറിഞ്ഞു ചെയ്തവ
പിടിച്ച്  ഉലച്ചവ
എല്ലാം എല്ലാം മറന്നു പോവുക
ആ പാടുകള്‍ മറന്നു പോവുക
എന്തൊരല്‍ഭുതമാണ്

അതേ ............... 

ഓര്‍മിച്ചോര്‍മ്മിച്ചെടുത്ത് മറന്നു കൊണ്ടേയിരിക്കുക
ഓര്‍മ്മിച്ചോര്‍മ്മിച്ചെടുത്ത് മറന്നു കൊണ്ടേയിരിക്കുക